കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബയോ – മെഡിക്കല്‍ മാലിന്യസംസ്‌കരണ പരിശീലനം സംഘടിപ്പിച്ചു.

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ബയോ – മെഡിക്കല്‍ മാലിന്യസംസ്‌കരണം സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രംമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. ചിന്ത ഉദ്ഘാടം ചെയ്തു.  പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് കെ.എം.ഷെമീന അധ്യക്ഷയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു സി.ജേക്കബ്, വി.എല്‍. ബിജു എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി റിജു പ്രതാപ് ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. ആശുപത്രി മാലിന്യ സംസ്‌കരണത്തിന്റെ പ്രായോഗിക – ശാസ്ത്രീയ മാര്‍ഗ്ഗങ്ങളെ കുറിച്ച് വിശദീകരിക്കുകയും ജീവനക്കാരുടെ സംശയങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്ക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ADVERTISEMENT