സിപിഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി അയിരൂര്‍ സൗത്ത് ബ്രാഞ്ച് വനിതകള്‍ക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. വാഷിംഗ് പൗഡര്‍, ഹാന്‍ഡ് വാഷ്, ബോഡി വാഷ് തുടങ്ങിയവയുടെ നിര്‍മാണ പരിശീലനമാണ് സംഘടിപ്പിച്ചത്. പെരുമ്പടപ്പ് അയിരൂര്‍ സ്‌കൂളിന് സമീപം ഒളാട്ട് സക്കീര്‍ – റാഹില ദമ്പതികളുടെ വീട്ടിലാണ് പരിശീലന പരിപാടി നടത്തിയത്. നല്ല ഭക്ഷണ പ്രസ്ഥാനത്തിലെ ഗീത ടീച്ചര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മഹിള സംഘം മണ്ഡലം സെക്രട്ടറി പ്രബിത പൂലൂണ്ണിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ഷമീറ ഇളയോടെ ഉദ്ഘാടനം നിര്‍വഹിച്ചു. നേതാക്കളായ സുഹ്‌റ ഉസ്മാന്‍, സ്മിത ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ ആദരിച്ചു. സൗദാമിനി സ്വാഗവും റാഹില സക്കീര്‍ നന്ദിയും പറഞ്ഞു.