തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ആളപായം ഒഴിവായി

ചിറമനേങ്ങാട് ശക്തമായ കാറ്റില്‍ തെങ്ങു കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂളിയാട്ടില്‍ സുധാകരന്റെ വീടിന് മുകളിലേയ്ക്ക് തെങ്ങ്‌വീണത്. കടങ്ങോട് പഞ്ചായത്ത് അധികൃതരും ചിറമനങ്ങാട് വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

 

 

ADVERTISEMENT