ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് മരം കടപുഴകി വീണു

ബുധനാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കല്ലുപുറം ചാലിശ്ശേരി റോഡിലേക്ക് മരം കടപുഴകി വീണു. വാഹനങ്ങള്‍ കടന്നു പോകാത്തതിനാല്‍ അപകടം ഒഴിവായി. മരം പൂര്‍ണമായും റോഡിലേക്ക് വീണതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് താല്‍ക്കാലികമായി മരം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ മരത്തിന്റെ ശിഖിരങ്ങള്‍ റോഡരികിലേക്ക് ചാഞ്ഞു നിലനില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനയാത്രികര്‍ക്കുള്‍പ്പെടെ അപകടഭീഷണിയാണ്. അപകടസൂചനയായി നാട്ടുകാര്‍ ചാക്ക് വെച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ശക്തമായ മഴയും കാറ്റു തുടരുമെന്ന കാലവസ്ഥ പ്രവചനം നിലനില്‍ക്കെ റോഡരികിലെ സ്വകാര്യ പറമ്പുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT