സിസിടിവി റിപ്പോര്‍ട്ടര്‍ ഹരി ഇല്ലത്തിന് ആദരം

സിസിടിവി റിപ്പോര്‍ട്ടര്‍ ഹരി ഇല്ലത്തിന് ആദരം. പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂലെ അധ്യാപക-രക്ഷകര്‍തൃ സമിതിയാണ് ആദരിച്ചത്. സത്യസന്ധവും സമയബന്ധിതമായി സ്‌കൂളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കി വരുന്നതിനും, പല റിപ്പോര്‍ട്ടുകളും വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുവാന്‍ സഹായകരമായതിനുമാണ് അംഗീകാരം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. വെങ്കിട്ട മൂര്‍ത്തി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ജനീര്‍ലാല്‍, ഹെഡ്മിസ്ട്രസ് മേഴ്‌സി മാത്യു, പിടിഎ പ്രസിഡന്റ് സാബു അയിനൂര്‍, അധ്യാപകരായ നാസര്‍, അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ആദരവിന് ഹരി നന്ദി പറഞ്ഞു.

ADVERTISEMENT