വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍; പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെത്തി കൊണ്ടുപോകണമെന്ന് തൃത്താല പോലിസ്

സമീപ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം ഉണ്ടാകുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, പത്താം തരം പരീക്ഷ അവസാനിക്കുന്ന ബുധനാഴ്ച രാവിലെ 11.00 മണിക്ക് പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ത്ഥികളെ കൂട്ടി കൊണ്ട് പോകുന്നതിനുമായി രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരത്ത് നിര്‍ബന്ധമായും എത്തിച്ചേരണമെന്ന് തൃത്താല പൊലിസ് എസ്.എച്ച്.ഒ അറിയിച്ചു. തൃത്താല പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാലയങ്ങളിലെ രക്ഷിതാക്കളും അദ്ധ്യാപകരും ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലിസ് അറിയിച്ചു.

ADVERTISEMENT