തൃത്താല പൈതൃക അക്കാദമി ചെയര്‍മാന്‍ ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്ത ജഗള എന്ന സിനിമ ജൂലൈ 18-ന് റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി സംവിധായകനെയും നിര്‍മാതാവായ സജിത്ത് പണിക്കരേയും സിനിമയില്‍ അഭിനയിച്ച തൃത്താല പൈതൃക അക്കാദമി അംഗങ്ങളെ അനുമോദിക്കലും, ട്രയിലര്‍ പ്രദര്‍ശനവും നടന്നു. പൈതൃക അക്കാദമി രക്ഷാധികാരി രാജഗോപാലിന്റെ അധ്യക്ഷതയില്‍ ജഗള സിനിമയുടെ നിര്‍മാതാവ് സജിത്ത് പണിക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.നിര്‍മ്മാതാവ് സജിത്ത് പണിക്കര്‍, സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍,അഭിനേതാക്കളായ വിജയന്‍ ചാത്തന്നൂര്‍,ശശി കുളപ്പുള്ളി,പട്ടാമ്പി ചന്ദ്രന്‍,സജീവ് വളളൂര്‍, സുനില്‍ ചാലിശ്ശേരി,ആര്‍.വി.കപ്പൂര്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് സിനിമയുടെ ട്രയിലര്‍ പ്രദര്‍ശനവും നടന്നു. പൈതൃക അക്കാദമി അംഗങ്ങളായ വനജ സുനില്‍, രേഷ്മ, ആതിര, ലിജി, ഹരീഷ് എന്നിവര്‍ പങ്കെടുത്തു. അക്കാദമി വൈസ് പ്രസിഡന്റ് നിഷ അജിത് കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സനോജ് കുമ്പിടി നന്ദിയും പറഞ്ഞു.