അണ്ടത്തോട് കടല്‍ഭിത്തി കെട്ടുവാന്‍ കരിങ്കല്ല് കൊണ്ടുവന്ന ലോറി നാട്ടുകാര്‍ തടഞ്ഞു

അണ്ടത്തോട് കടല്‍ഭിത്തി കെട്ടുവാന്‍ കരിങ്കല്ല് കൊണ്ടുവന്ന ലോറി നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. തീരദേശ ജനങ്ങളുടെ ആശങ്ക അകറ്റി കല്ലിട്ടാല്‍ മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് അണ്ടത്തോട് ബീച്ചില്‍ എത്തിയ രണ്ട് ലോഡ് കല്ലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്. തുടര്‍ന്ന് എംഎല്‍എ യുമായി ബന്ധപെട്ടെങ്കിലും നിര്‍മാണം തുടരട്ടെ ചര്‍ച്ച പിന്നീട് ആവാം എന്ന നിലപാടയിരുന്നു. ഇതേ നിലപാടിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും. തുടര്‍ന്ന് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ADVERTISEMENT