തീരദേശത്തെ ജനങ്ങളെ സുനാമിയെ നേരിടാന്‍ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെളിയംകോട് പഞ്ചായത്തില്‍ സുനാമി മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. 17 -ാം വാര്‍ഡിലെ പത്തുമുറി ബീച്ചിലാണ് മോക്ക് ഡ്രില്‍ നടന്നത്. ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട്, താലൂക്ക് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ആശവര്‍ക്കര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.