ക്ഷയരോഗ ദിനാചരണ ബോധവത്ക്കരണവും സമൂഹ പ്രതിജ്ഞയും നടത്തി

കണ്ടാണശ്ശേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണ ബോധവത്ക്കരണവും സമൂഹ പ്രതിജ്ഞയും നടത്തി. മറ്റം സെന്ററില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്. ജോസഫ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. പഞ്ചായത്ത് അംഗങ്ങള്‍, ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ്.വിജോയ്, സി.സി.ടി.വി. കുന്നംകുളം മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍, മേജര്‍ പി.ജെ. സ്‌റ്റൈജു മാസ്റ്റര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശ-അങ്കണവാടി-ആരോഗ്യ പ്രവര്‍ത്തകര്‍-സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT