ഡിസംബര്‍ 16,17,18 തിയ്യതികളില്‍ കേച്ചേരിയില്‍ നടക്കുന്ന സിപിഎം കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സിപിഎം മഴുവഞ്ചേരി സെന്റര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വടംവലി മത്സരം സംഘടിപ്പിച്ചു. മഴുവഞ്ചേരി ഇ.എം.എസ്. നഗറില്‍ നടന്ന മത്സരം ജില്ലാ കമ്മിറ്റി അംഗം എം.ബാലാജി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എ.വി.വില്യംസ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എം.ബി.പ്രവീണ്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ആന്‍സി വില്യംസ്, പി.ബി.നൗഷാദ്, പി.എസ്.സന്ദീപ്, അനുബന്ധ പരിപാടി കണ്‍വീനര്‍ പി.ടി. ടിറ്റോ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ പരിധിയില്‍ നിന്നുള്ള വിവിധ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആവേശം മഴുവഞ്ചേരി വിജയികളായി. മത്സര വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഏരിയാ കമ്മിറ്റി അംഗം എം.ബി. പ്രവീണ്‍ സമ്മാനിച്ചു.