കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച വെളിയങ്കോട് സ്വദേശികള്‍ പിടിയില്‍. വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശികളായ റംഷാദ് (36), റാഫി (35) എന്നിവരാണ് വാളയാര്‍ ടൗണില്‍ വെച്ച് എക്‌സൈസിന്റെ പിടിയിലായത്. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രസാദും സംഘവും വാളയാര്‍ ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ രണ്ടു ബാഗുകളിലായി കഞ്ചാവ് കടത്തുകയായിരുന്നു ഇരുവരും. ഇവരില്‍ നിന്ന് 8.782 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.