നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ തൈക്കാട് ബിവറേജിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാവീട് വാഴപ്പള്ളി വീട്ടില്‍ ഷാരോണ്‍ (20), കുരഞ്ഞിയൂര്‍ ഒലക്കെങ്കില്‍ വീട്ടില്‍ ജെന്റോ (20)എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 9 മണിക്കാണ് സംഭവം. പരിക്കേറ്റവരെ ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT