നിയന്ത്രണം വിട്ട ജീപ്പ് പാടത്തേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡില്‍ ഇയ്യാലില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട സ്വദേശി സിജോ (24), മധ്യപ്രദേശ് സ്വദേശി അഫ്ദര്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പന്നിത്തടത്ത് നിന്നും കേച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് കൂമ്പുഴ പാലത്തിനു സമീപത്തെ തിരിവില്‍ വെച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരും കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകരും
ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ അഗ്‌നി രക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വിവരമറിഞ്ഞ പോലീസും സ്ഥലത്തെത്തിയിരുന്നു.