ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പന്താവൂര്‍ സ്വദേശികളായ അജ്മല്‍, ഷനല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.