ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ താമരയൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സൈക്കിള്‍ യാത്രക്കാരന്‍ കാവീട് സ്വദേശി താഴത്ത് മോഹനന്‍(70), ബൈക്ക് യാത്രക്കാരന്‍ കാവീട് വടക്കന്‍ ജസ്റ്റിന്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരയൂര്‍ സെന്ററില്‍ ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT