ഒരു കുടുംബത്തിലെ രണ്ടു പേര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

കരിക്കാട് ചോലയില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പുത്തന്‍വീട്ടില്‍ 75 വയസുള്ള കുഞ്ഞിക്കോയയും, രാവിലെ എഴരയോടെ ഭാര്യാ മാതാവ് ആശാരിവളപ്പില്‍ പരേതനായ അബൂബക്കര്‍ ഭാര്യ 95 വയസുള്ള ആയിഷയുമാണ് മരിച്ചത്. ഒരേ വീട്ടില്‍ താമസിച്ചു വന്നിരുന്ന ഇരുവരും ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇരുവരുടെയും ഖബറടക്കം വ്യാഴാഴ്ച രാത്രി 8 ന് കോട്ടോല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. ഖദീജ കുഞ്ഞിക്കോയയുടെ ഭാര്യയാണ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് തസ്‌ലീം, ഷാനില, ഷെക്കീല എന്നിവര്‍ മക്കളുമാണ്. ഖദീജ, മിസ്‌രിയ, കുഞ്ഞിക്കോയ, റഫീഖ് എന്നിവര്‍ ആയിഷയുടെ മക്കളാണ്.

ADVERTISEMENT