തേനീച്ചയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

പുലിയന്നൂരില്‍ തേനീച്ചയുടെ ആക്രമണത്തില്‍ കര്‍ഷകനുള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴൂര്‍ മുട്ടിക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ സേവ്യാര്‍, വെള്ളാറ്റഞ്ഞൂര്‍ സ്വദേശി പൊറത്തൂര്‍ ചാക്കു ജെയിംസ് എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. രണ്ടു പേരും നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ADVERTISEMENT