കാണിപ്പയ്യൂരില്‍ സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മംഗളോദയം റോഡില്‍ താമസിക്കുന്ന അമ്പലത്തിങ്കല്‍ വീട്ടില്‍ ശാരദയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ വന്ന രണ്ടുപേരാണ് വീട്ടില്‍ കയറി മാല പൊട്ടിച്ചു കൊണ്ടുപോയത്. പിടിവലിയില്‍ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്താണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.