കേച്ചേരിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരം. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ, കേച്ചേരി മമത ബാറില്‍ മദ്യപിക്കാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കേച്ചേരി സ്വദേശി ഷിജു, വെട്ടുകാട് സ്വദേശി സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍
പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ രണ്ടുപേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.