ഇരുചക്ര ചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

വെള്ളറക്കാട് മനപ്പടിയില്‍ ഇരുചക്ര ചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ മനപ്പടി പാടശേഖരത്തില്‍ വെച്ചാണ് അപകടമുണ്ടായത്.
വെള്ളറക്കാട് മനപ്പടി ചാലിശ്ശേരി വീട്ടില്‍ 73 വയസുള്ള പോള്‍, ചിറ്റണ്ട കുന്നത്ത് വളപ്പില്‍ 23 വയസ്സുള്ള സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ യൂത്ത് വോയിസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രി പ്രവേശിപ്പിച്ചു.

 

ADVERTISEMENT