കൂറ്റനാട് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

കൂറ്റനാട് സെന്ററിന് സമീപം തൃത്താല റോഡില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. തിരുമിറ്റക്കോട് സ്വദേശി ശ്രീരാഗ്, ചേകന്നൂര്‍ സ്വദേശി അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മേഴത്തൂര്‍ ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരുന്നതിനിടെ പ്രയാഗ സ്റ്റോപ്പിന് സമീപം റോഡരികിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലേക്ക് ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ശ്രീരാഗിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കാലിന് പരിക്കേറ്റ അഖിലിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

ADVERTISEMENT