ചൂണ്ടല്‍ പഞ്ചായത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് യുഡിഎഫ്.
ആറ്, ഏട്ട് വാര്‍ഡുകളില്‍ ഘടകകക്ഷിയായ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. ആറാം വാര്‍ഡ് കേച്ചേരി നോര്‍ത്തില്‍ അനുഷ ഷാഫറും, ഏട്ടാം വാര്‍ഡ് ആയമുക്കില്‍ പി.കെ.പരീദുമാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍. മൂന്നാം വാര്‍ഡ് പാറന്നൂരില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡണ്ട് കൂടിയായ ഒ.എം. ഷാജി, നാലാം വാര്‍ഡ് ചിറനെല്ലൂരില്‍ ജെസ്സി ജോസഫ്, പന്ത്രണ്ടാം വാര്‍ഡ് മഴുവഞ്ചേരിയില്‍ നീതു ജോണ്‍സണ്‍ എന്നിവരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ബാക്കിയുള്ള 15 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.



