ഗുരുവായൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് റഷീദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയോജക മണ്ഡലം ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയാണ് ചാവക്കാട് എആര്‍ഒ – ടി ആര് സംഗീതിന് മുന്നില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേതാക്കളായ ഓ അബ്ദുറഹ്മാന് കുട്ടി, ആര് വി അബ്ദുള്‍ റഹീം, കെ വി ഷാനവാസ്, സി ഗോപപ്രതാപന്, ടി എസ് അജിത്ത്, ജലീല്‍ വലിയകത്ത്, തോമസ് ചിറമല്‍, കെ കെ ഹംസകുട്ടി, അരവിന്ദന് പല്ലത്ത് തുടങ്ങിയവര്‍ അനുഗമിച്ചു



