ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 10-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ്.ന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു. ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ പി.വി.ഉമ്മര്‍ മൗലവിയുടെ അധ്യക്ഷതയില്‍ നിയോജകമണ്ഡലം യു.ഡി.എഫ്. കണ്‍വീനര്‍ എസ്.എം.കെ തങ്ങള്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.ബാബു നാസര്‍, തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ ടി.കെ. സുനില്‍കുമാര്‍, ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്.കണ്‍വീനര്‍ പി.ഐ.യൂസഫ്, പി.സി.ഗംഗാധരന്‍, എ.എം.ഷഫീഖ്, ഫൈസല്‍ മാസ്റ്റര്‍, സ്ഥാനാര്‍ത്ഥി കെ.സുജിത തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Perumpilavu ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ്.ന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു