മണത്തല ഗവ: സ്‌കൂളിനോട് നഗരസഭയും, എംഎല്‍എയും അവഗണന പുലര്‍ത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. ചാവക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. വസന്തം കോര്‍ണറില്‍ നടന്ന ധര്‍ണ്ണ കോണ്‍ഗ്രസ്സ് നേതാവ് സി.എ.ഗോപപ്രതാപന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷിക്കുമെന്ന് വീമ്പ് പറയുമ്പോള്‍ മണത്തല സ്‌കൂളിന്റെ വികസനം മുരടിപ്പിച്ച് സ്വകാര്യ മാനേജ്മന്റ് സ്‌കൂളുകള്‍ക്ക് ഡിവിഷന്‍ വര്‍ധിപ്പിച്ച് നിയമനം നടത്തി പണം തട്ടാന്‍ നഗരസഭയും, എം.എല്‍.എയും അവസരമൊരുക്കുകയാണെന്ന് ഗോപപ്രതാപന്‍ ആരോപിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താര്‍ അധ്യക്ഷത വഹിച്ചു. മറ്റു യുഡിഎഫ് കക്ഷി നേതാക്കള്‍ സംസാരിച്ചു.