വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പിഎം ശ്രീ പദ്ധതി ഒപ്പുവെച്ച് കേരളത്തിന്റെ മതേതര പൈതൃകത്തിനു പോറലേല്‍പ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്, യുഡിഎഫ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേച്ചേരി സെന്ററില്‍ നടന്ന പ്രതിഷേധ പ്രകടനം കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് ചുണ്ടല് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആര്.എം.ബഷീര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗം സാദിഖ് പട്ടിക്കര, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.യു.മുസ്തഫ, കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം സി.ടി.പോള്‍, ജില്ലാ കമ്മിറ്റി അംഗം നസീര്‍ കേച്ചേരി, സി.എം.പി ഏരിയ സെക്രട്ടറി കെ.എസ്.ബെന്നി എന്നിവര്‍ നേതൃത്വം നല്കി.



