വടക്കേക്കാട് മണികണ്‌ഠേശ്വരം ഉമാമഹേശ്വര ക്ഷേത്ര കലാസമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎം ഉണ്ണികൃഷ്ണന്‍ പ്രസിഡന്റ്, സുധീഷ് അമരായില്‍, പി കരുണാകരന്‍ എന്നിവര്‍ വൈസ് പ്രസിഡന്റ്മാര്‍, വികാസ് ഇടക്കാട്ട് സെക്രട്ടറി, പി നന്ദകുമാര്‍, പ്രജീഷ് കണ്ടമ്പുള്ളി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, അശോകന്‍ മാമ്പറ്റ് ട്രഷറര്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. സമിതിയുടെ 20-ാം വാര്‍ഷികവും, നക്ഷത്ര കാവ് രുപീകരണത്തിന്റെ 15-ാം വാര്‍ഷികവും ആഘോഷിക്കുവാന്‍ യോഗം തീരുമാനിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി സുധീഷ് കണ്ടമ്പുള്ളി ചിത്രകല, ഉണ്ണി കല്ലൂര്‍ വാദ്യകല, അമ്മനൂര്‍ ശ്രീകുമാര്‍ കലാ സാഹിത്യം സംഘാടനം, ആന്റണി ജേക്കബ് പരിസ്ഥിതി പ്രവര്‍ത്തനം, ടി, ടി വേണുഗോപാല്‍, പികെ ബ്രഹ്മാനന്ദന്‍, അരുണന്‍ പച്ചിനിയില്‍, സി സുനില്‍കുമാര്‍ ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവരേയും തിരഞ്ഞെടുത്തു.
Home Bureaus Punnayurkulam മണികണ്‌ഠേശ്വരം ഉമാമഹേശ്വര ക്ഷേത്ര കലാസമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു