മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കേരള ലേബര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളാഘോഷവും, സംഘടനയുടെ പതാകദിനവും ആഘോഷിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി രാവിലെ 6 മണിയുടെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് നടന്ന ദിനാചരണം മറ്റം ഫൊറോന വികാരി ഫാ.ഫ്രാന്‍സീസ് ആളൂര്‍ പതാക ഉയര്‍ത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.എല്‍.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് എം.വി. ആന്റണി ചടങ്ങില്‍ അധ്യക്ഷനായി.



