മധ്യവര്‍ഗം വന്‍ ഹാപ്പി! 12 ലക്ഷം വരെ ആദായ നികുതിയില്ല; ബിഹാറിന് ബംപറടിച്ചു

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് പാർലമെന്‍റിൽ സമർപ്പിച്ചു.  ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 2025 ൽ സ്ത്രീകൾക്കും കർഷകർക്കും മധ്യവർഗത്തിനും ഹാപ്പിയാകുന്ന നിരവധി പ്രഖ്യാപനങ്ങൾ. ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്നാണ് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. അതേസമയം തന്നെ ബിഹാറിനും ബംപറടിച്ചിട്ടുണ്ട്. ബിഹാറിന് വാരിക്കോരി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ്  പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തും.

ADVERTISEMENT