വിദ്യാഭ്യാസം ജനകീയവും ജനാധിപത്യപരവുമാകണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. സി.പി.ഐ.എം. നേതാവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പി.എന്‍. സുകുദേവന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രവീന്ദ്രനാഥ്.മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമേഖലയിലെ കാവി വല്‍ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ സി.പി.ഐ.എം. കുന്നംകുളം ഏരിയാകമ്മിറ്റി അംഗം സി.അംബികേശന്‍ അധ്യക്ഷനായി.