ചൂണ്ടല്‍ സാന്‍തോം ഇടവക ഉണ്ണീശ്ശോ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

ചൂണ്ടല്‍ സാന്‍തോം ഇടവക ഉണ്ണീശ്ശോ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഉണ്ണിശ്ശോയുടെയും പരിശുദ്ധ കന്യകാമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ തോമാ ശ്ലീഹായുടെയും സംയുക്ത തിരുന്നാളാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്നത്. ശനിയാഴ്ച്ച രാവിലെ 6.15 ന് ഫാ. ജോഷി ചൂണ്ടല്‍ കാര്‍മ്മികനായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നി തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം വിശുദ്ധരുടെ രൂപം
എഴുന്നെള്ളിക്കല്‍, കുടുംബയൂണിറ്റിലേക്കുള്ള അമ്പ് വെഞ്ചിരിപ്പ് എന്നിവ നടന്നു. രാത്രി 11.മണിയ്ക്ക് അമ്പ് പ്രദക്ഷിണങ്ങള്‍ ദേവാലയത്തിലെത്തി സമാപിക്കും.
തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 6.15 ന് ദിവ്യബലിയും 10 മണിയ്ക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയുമുണ്ടാകും.

ADVERTISEMENT