ബ്രഹ്‌മകുളത്ത് കിണറ്റില്‍ നിന്ന് കണ്ടെത്തിയ ജഡം രണ്ടാഴ്ച്ച മുമ്പ് കാണാതായ 80കാരന്റേത്

ഗുരുവായൂര്‍ ബ്രഹ്‌മകുളത്ത് കിണറില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ടാഴ്ച മുമ്പ് കാണാതായ ബ്രഹ്‌മകുളം ആല്‍മാവ് രായംമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍(80) ന്റെതാണ് മൃതദേഹം. ശനിയാഴ്ച രാവിലെ ആല്‍മാവ് സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

രാവിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മുഖം തിരിച്ചറിയാന്‍ പറ്റാത്ത വിധം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് സമീപത്ത് കാണാതായ വ്യക്തികളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അബ്ദുറഹ്‌മാന്റെതാണെന്ന് സ്ഥിരീകരിച്ചത്.

ADVERTISEMENT