കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേ ഒരൊഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത പിജിഡിസിഎയോടൊപ്പം ബി.കോം (അക്കൗണ്ടിംഗ് & ബുക്ക് കീപ്പിംഗില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന)
ശമ്പളം : പ്രതിമാസം 24,040/ രൂപ, പ്രായ പരിധി 18-41
അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും മെയ് 9 ന് 5 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ബയോഡാറ്റയില്‍ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിരിക്കണം.