വിസ്ഡം സ്റ്റുഡന്‍സ് ‘ജാലകം’ സഹവാസ ക്യാമ്പിന് തുടക്കം

പുന്നയൂര്‍ക്കുളം ആല്‍ത്തറ ടൗണ്‍ പള്ളിയില്‍ വിസ്ഡം സ്റ്റുഡന്‍സ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാലകം സഹവാസ ദ്വിദിന ക്യാമ്പിന് തുടക്കമായി. 8,9,10 ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പ് ജില്ലാ പ്രസിഡണ്ട് കെ.എം.ഹൈദരാലി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ് ജില്ലാ ജോയിന്‍ സെക്രട്ടറി ജാസിര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നസല്‍ പരൂര്‍, സ്റ്റുഡന്‍സ് ഭാരവാഹികളായ മിശാല്, അഫ്‌ലഹ്, നസറുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജീവിതലക്ഷ്യം എന്ന വിഷയത്തില്‍ ഷുഹൈബ് മദീനി ആദ്യക്ലാസ് നയിച്ചു. ഷാഫി സബാഹി, അബ്ദുല്‍ വാഹിദ് പറവണ്ണ, റംഷാദ് സ്വലാഹി, ഫാഹിം അല്‍ ഹിക്മി, കാജാ സലഫി, മുജീബ് കോടത്തൂര്‍, അന്‍വര്‍ അബൂബക്കര്‍, മുനവ്വര്‍ വടക്കേക്കാട്, അസ്ലം വലപ്പാട്, ഹാരിസ് ആറ്റൂര് തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. വിവിധ വിനോദ പരിപാടികളും, മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT