വടക്കേക്കാട് ഐ.സി.എ. മോണ്ടിസോറി വിഭാഗത്തിലെ കോണ്‍വെക്കേഷന്‍ സംഘടിപ്പിച്ചു

 

വടക്കേക്കാട് ഐ.സി.എ. മോണ്ടിസോറി വിഭാഗത്തിലെ കോണ്‍വെക്കേഷന്‍ അക്കാദമിക് കണ്‍വീനര്‍ അഡ്വ.ആര്‍.വി.അബ്ദുള്‍മജീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രണ്ടു വര്‍ഷം മോണ്ടിസോറി പഠനം പൂര്‍ത്തീകരിച്ച 135 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും,ട്രോഫിയും വിതരണം ചെയ്തു. മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 12 അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് കോട്ടയില്‍ കുഞ്ഞുമോന്‍ ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ് റഷീദ്, ട്രഷറര്‍ മുഹമ്മദ് ഷാഫി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. വര്‍ണ്ണാഭമായ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ചടങ്ങിന് മാറ്റേകി. മോണ്ടിസോറി സെക്ഷന്‍ ഹെഡ് ഹാജിറ ദവുലത്ത് നേതൃത്വം നല്‍കി

ADVERTISEMENT