വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍എംകെ നബീല്‍ പദ്ധതി രേഖ പ്രകാശനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഷ ബിനോജ് പദ്ധതി രേഖ അവതരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ന്മാരായ എം.ജെ മേരി, സീജ മൊയ്തുണ്ണി, പ്രബീന സത്യന്‍, ബ്ലോക്ക് മെമ്പര്‍ ഷാനിത കരീം, വാര്‍ഡ് അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍ വൈലേരി സ്വാഗതവും സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.

ADVERTISEMENT