വടക്കേക്കാട് കൗക്കാനപെട്ടി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഭക്തിനിര്‍ഭരമായി. തിങ്കളാഴ്ച്ച അഞ്ചോളം ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിറ, കരിങ്കാളിക്കൂട്ടം, കാവടി, നാദസ്വരം, തെയ്യം എന്നിവ ക്ഷേത്രാങ്കണത്തിലെത്തി. തൈപ്പൂയ ദിവസമായ ചൊവ്വാഴ്ച്ച കാലത്ത് പൂജകള്‍ക്ക് ശേഷം പിള്ളക്കാവടി അഭിഷേകവും അന്നദാനവും ഉണ്ടായിരുന്നു. വൈകീട്ട് ചിന്തുപാട്ടിന്റെ അകമ്പടിയോട് കൂടി ശൂലധാരികള്‍ ക്ഷേത്രത്തില്‍ എത്തി. ആലങ്കോട് സന്തോഷ് കുമാറും സംഘവും വാദ്യമേളത്തില്‍ കൊട്ടികയറി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് അശോകന്‍, സെക്രട്ടറി മോഹനന്‍ മമ്പറംമ്പത്ത്, ട്രഷറര്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.