വെങ്ങിലശ്ശേരി കൂറുരമ്മ, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൈശാഖമാസ മഹോത്സവം ആരംഭിച്ചു

വേലൂര്‍ വെങ്ങിലശ്ശേരി കൂറുരമ്മ, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൈശാഖമാസ മഹോത്സവം ആരംഭിച്ചു. ഏപ്രില്‍ 28, മുതല്‍ മെയ് 26 വരെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. വൈശാഖ പൂജ , കനകധാര സ്‌തോത്രാര്‍ച്ചന, ലക്ഷ്മി നാരായണ പൂജ, കൃഷ്ണനാട്ടം, പ്രഭാഷണങ്ങള്‍, നൃത്തനൃത്ത്യങ്ങള്‍, കൈക്കൊട്ടിക്കളി, അന്നദാനം തുടങ്ങി നിരവധി പരിപാടികളാണ് നടക്കുക. മെയ് 4 മുതല്‍ മെയ് 11 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. കടശ്രനില മന ഉഷ നമ്പൂതിരി യജ്ഞാചര്യയും കല്‍പ്പകശ്ശേരി വേണുമൂസ്സത് യജ്ഞാചാര്യനാകും. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും ക്ഷേത്രം മേല്‍ശാന്തിയുമായ ശ്രീജിത് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശരത് ഹരിദാസിന്റെ പ്രഭാഷണത്തോടെയാണ് വൈശാഖ മാസമഹോത്സവത്തിന് തുടക്കമായത്.

ADVERTISEMENT