എളവള്ളി പഞ്ചായത്തില്‍ വാക കുന്നത്തുള്ളി അമ്പലം റോഡ് തുറന്നു കൊടുത്തു. എളവള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വാക കുന്നത്തുള്ളി അമ്പലം റോഡ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ചു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. റോഡിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. ജനപ്രതിനിധികളായ രാജി മണികണ്ഠന്‍, ഷാലി ചന്ദ്രശേഖരന്‍, എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി.രാജു എന്നിവര്‍ സംസാരിച്ചു.