വാക സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

വാക സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ തിരുനാള്‍ ശനി, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച രാവിലെ 6.15 ന് ഫാദര്‍ ജിനില്‍ കുത്തൂര്‍ സി എം ഐയുടെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന, ലദീഞ്ഞ് നൊവേന പ്രസുദേന്തി വാഴ്ച എന്നിവക്കുശേഷം രൂപക്കൂട് എഴുന്നള്ളിച്ച് വയ്ക്കും. രാത്രി അമ്പ് സമാപനത്തിനുശേഷം മെഗാ ബാന്‍ഡ് മേളവും ഉണ്ടാകും. ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ 10 മണിക്ക് ആഘോഷമായ പാട്ട് കുര്‍ബാനക്ക് ഫാദര്‍ സെയ്‌സന്‍ പുറത്തൂര്‍ സിഎംഐ കാര്‍മികത്വം വഹിക്കും. ഫാദര്‍ ലിജോ ജോസഫ് എം എസ് ജെ തിരുനാള്‍ സന്ദേശം നല്‍കും. നാലുമണിക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം നടത്തും. തിങ്കളാഴ്ച രാവിലെ ആറുമണിക്ക് വിശുദ്ധ കുര്‍ബാനയും ഇടവകയിലെ മരിച്ചവര്‍ക്ക് വേണ്ടി ഒപ്പീസും ഉണ്ടാകും. ഏഴുമണിക്ക് ഗാനമേളയോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

 

ADVERTISEMENT