ചാവക്കാട് ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു; ആളപായമില്ല

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.15നാണ് സംഭവം. മാരുതി സര്‍വീസ് സെന്ററിന്റെ
വാഹനത്തിനാണ് തീപിടിച്ചത്. ചാവക്കാട് തങ്ങള്‍പടിയില്‍ നിന്ന് വാഹനം സര്‍വീസിനായി പോകുമ്പോഴാണ് ഹയാത്ത് ആശുപത്രിയ്ക്ക് മുന്‍വശം അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന പേരകം സ്വദേശി കൃഷ്ണപ്രസാദ് അടിയില്‍നിന്ന് പുക വരുന്നത് കണ്ടതോടെ വാഹനം നിര്‍ത്തി പുറത്തേക്ക് ഓടി. വിവരമറിഞ്ഞ് ചാവക്കാട് പോലീസും സ്ഥലത്തെത്തി. ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു.

 

ADVERTISEMENT