ജാതി മത ഭേദമന്യേ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന വരവൂര്‍ മുഹമ്മദ് കുട്ടി മസ്താന്‍ ഉപ്പാപ്പ മഖാം ശെരീഫിലെ 24-ാമത് ആണ്ടു നേര്‍ച്ചക്ക് തുടക്കമായി .മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയുടെ കൊടിയേറ്റം മുഹമ്മദ്ക്കുട്ടി മസ്താന്റെ കൊച്ചുമകന്‍ അബ്ദുള്‍ സമൂര്‍ നിര്‍വഹിച്ചു. ജലാലിയ്യ റാത്തീബിന് സയ്യിദ് ഹുസൈന്‍ സഖാഫി മുടിക്കലും സമൂഹസിയാറത്തിന് പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. ദിഖ്റ് ഹല്‍ഖയ്ക്ക് സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ നെല്ലായി, ഖുതുബിയ്യത്തിന് ഉസ്താദ് സലിം റഷാദി ചിസ്തി സ്വാബിരി കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.