പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചിറക്കല്‍ ഗുഹ സന്ദര്‍ശിച്ചു

പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചിറക്കല്‍ ഗുഹ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന ‘ പ്രകൃതി നടത്ത ‘ ത്തില്‍ പ്രദേശത്തെ ചെറുവള്ളി കടവും അനുബന്ധ പാടവും തോടും  വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. മൂന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് പ്രകൃതിയെ തൊട്ടറിയാന്‍ നടത്തിയ പ്രകൃതി നടത്തം വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. യാത്രയ്ക്ക് പ്രധാന അധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് അധ്യാപകരായ കെ. ടി. സിസി, സിംന സണ്ണി, നിസ വര്‍ഗ്ഗീസ്, എം പി ടി എ പ്രസിഡണ്ട് ജുബി സജി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT