കോണ്‍ഗ്രസ്- ലീഗ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും ചെത്തുതൊഴിലാളിയുമായിരുന്ന കരുമത്തില്‍ ശങ്കരന്റെ 65-ാം മത് രക്തസാക്ഷി ദിനം സി പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗങ്ങള്‍ നടത്തി കാക്കശ്ശേരിയില്‍ നടന്ന രക്തസാക്ഷി ദിനാചരണം മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു പി.ജി സുബിദാസ്, ആഷിക്ക് വലിയകത്ത്, സി എഫ് രാജന്‍, ലതി വേണുഗോപാല്‍, തുളസി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.