26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാര്‍ അഗ്നിരക്ഷാസേന പുറത്തെടുത്തു

നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാര്‍ അഗ്നിരക്ഷാസേന പുറത്തെടുത്തു

കടവല്ലൂര്‍ പാടത്ത് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാര്‍ അഗ്നിരക്ഷാസേന പുറത്തെടുത്തു. അപകടത്തില്‍പ്പെട്ട വാഹനം തിങ്കളാഴ്ച രാത്രി തന്നെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ മഴയും വെള്ളത്തിന്റെ ഒഴുക്കും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ച ശേഷം കാറ് വലിയക്രയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാര്‍, കുന്നംകുളം സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂബാ ടീം അംഗങ്ങളായ സനല്‍, സുരേഷ്, വിപിന്‍ എന്നിവരും ചേര്‍ന്നാണ് വാഹനം സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചത്.തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കുന്നംകുളത്ത് നിന്ന് വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചശേഷം തോട്ടിലേക്ക് മറിയുകയായിരുന്നുു.ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.

 

ADVERTISEMENT
error: Content is protected !!