തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടി കുറച്ച യു ഡു എഫ് സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുല്ലാത്തറ ഹോച്മീന്‍ സെന്ററില്‍ ആരംഭിച്ച മാര്‍ച്ച് നഗരസഭാ ഓഫീസിന് സമീപം സമാപിച്ചു. തുടര്‍ന്ന് ചാവക്കാട് നഗരസഭ ഓഫിന് മുന്‍ വശം നടന്ന ധര്‍ണ്ണ സി. പി. എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉഘാടനം ചെയ്തു. സിപി ഐ ചാവക്കാട് ലോക്കല്‍ സെക്രട്ടറി എ ശിവദാസ് അധ്യക്ഷനായി. സി. പി. ഐ ഗുരുവായുര്‍ മണ്ഡലം സെക്രട്ടറി പി. എര്‍ രാജേഷ്, കാദര്‍ ചക്കര , പികെ സെയ്താലി കുട്ടി,. അബ്ദള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



