27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery കൂറ്റന്‍ മരം കടപുഴകി വീണു ; ഒഴിവായത് വന്‍ ദുരന്തം

കൂറ്റന്‍ മരം കടപുഴകി വീണു ; ഒഴിവായത് വന്‍ ദുരന്തം

75

തുവ്വാന്നൂരില്‍ കൂറ്റന്‍ മരം കടപുഴകി വീണു. ഒഴിവായത് വന്‍ ദുരന്തം. ശക്തമായ കാറ്റിലും മഴയിലും കേച്ചേരി തൂവാനൂരില്‍ കൂറ്റന്‍ മരം വൈദ്യുത കമ്പിയിലേക്കും റോഡിലേക്കും കടപുഴകി വീണു. കഴിഞ്ഞ ദിവസമായിരുന്നു അപകടം സംഭവിച്ചത്.ശക്തമായ കാറ്റിലും മഴയിലുമാണ് കൂറ്റന്‍ മദിരാശി മരം റോഡിലേക്കും വൈദ്യുത കമ്പിയിലേക്കും കടപുഴകി വീണത്. മരം വീണതിനെ തുടര്‍ന്ന് ഈ മേഖലയിലെ വൈദ്യുത ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസംഘം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. തുടര്‍ന്നാണ് മരം വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചത്.സമീപത്തെ ഏറെ വാഹനത്തിരക്കുള്ള ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലേക്ക് മരം വീഴാതിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.കുന്നംകുളം ഫയര്‍ സ്റ്റേഷന്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ അന്‍വര്‍, ശ്യാം, ശരത് സ്റ്റാലിന്‍, ടോണി ജോസ്, ആദര്‍ശ്, വിപിന്‍, സനില്‍, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാസേന സംഘംഗങ്ങളാണ് മരം മുറിച്ചു മാറ്റിയത്.

 

ADVERTISEMENT
error: Content is protected !!