29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kechery കേരള വാട്ടര്‍ അതോറിറ്റി എച്ച് ആര്‍ എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പൊതുയോഗം ചേര്‍ന്നു

കേരള വാട്ടര്‍ അതോറിറ്റി എച്ച് ആര്‍ എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പൊതുയോഗം ചേര്‍ന്നു

97

കേരള വാട്ടര്‍ അതോറിറ്റി എച്ച് ആര്‍ എംപ്ലോയീസ് കോണ്‍ഗ്രസ് ഐ. എന്‍. ടി.യു.സി. ജില്ലാ പൊതുയോഗം ചേര്‍ന്നു. ഐ എന്‍ ടി യു സി തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് സുന്ദരന്‍ കുന്നത്തുള്ളി പൊതുയോഗം ഉദ്ഘാടനം ചെയ്തു. എട്ടുമണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ വെറും 495 രൂപ മാത്രം ശമ്പളമായി ലഭിക്കുന്ന വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക വിഭാഗം ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കണമെന്നും, ഓണത്തിന് ഉത്സവബത്ത അനുവദിക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.പി.ജോയ് അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് പി ബിജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ആന്റോ പോള്‍, കെ പി ശൈലേഷ്,കെ എഫ് ബെന്നി, എം വി വിജിത്ത്, എ ആര്‍ വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി .വി . ജോയ്, (പ്രസിഡണ്ട്) എം. എം. ബിജു (ജനറല്‍ സെക്രട്ടറി) കെ പി.ശൈലേഷ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!