26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery മണ്ണിടിച്ചില്‍ ഭീഷണി ; ജന പ്രതിനിധികള്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി

മണ്ണിടിച്ചില്‍ ഭീഷണി ; ജന പ്രതിനിധികള്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി

മണ്ണെടുപ്പ് മൂലം കിഴക്കേ പന്നിശ്ശേരിയില്‍ മണ്ണിടിച്ചില്‍ ഭീഷണി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജന പ്രതിനിധികള്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്‍പ്പെട്ട കിഴക്കേ പന്നിശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുത്തത് പ്രദേശത്ത് കടുത്ത അപകടഭീഷണി സൃഷ്ടിക്കുന്നു. റോഡ് നിരപ്പിനേക്കാള്‍ ആഴത്തില്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട വലിയ കുഴിയില്‍ നിലവില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.മഴ കനത്തതോടെ മണ്ണ് കുതിര്‍ന്ന് വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയാണ് പ്രദേശത്തുള്ളത് അപകട ഭീഷണിയിലായി പന്നിശ്ശേരി മേഖലയില്‍ കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി..സജീപ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ തിലകന്‍ വി.വി., ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്തംഗങ്ങളായ വിനു ജോണ്‍സണ്‍, ഗംഗാധരന്‍ മാസ്റ്റര്‍ ,
ആളൂര്‍ വില്ലേജ് ഓഫീസര്‍ വി.എസ് ലീന, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍., അസിസ്റ്റന്റ് എന്‍ജിനീയര്‍ ദൃശ്യ ടി. മനോഹര്‍, ഓവര്‍സീയര്‍ വി കെ. ഷൈല, പ്രദേശവാസികളായ രവി പന്നിശ്ശേരി , സുബിന്‍ പന്നിശ്ശേരി എന്നിവരടങ്ങുന്ന സംഘം സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.പ്രദേശത്തെ ഗുരുതര അപകടാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട അധികൃതര്‍, അടിയന്തര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!